തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ; പരീക്ഷകൾ മാറ്റിവച്ചു

exam

നാളെ മുതൽ കേരള സർവകലാശാല നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷകളാണ് മാറ്റിവച്ചത്. കോർപറേഷൻ പരിധിയിൽ പിന്നീടായിരിക്കും പരീക്ഷകൾ ഇനി നടത്തുക. മറ്റ് കേന്ദ്രങ്ങളിൽ പരീക്ഷക്ക് മാറ്റമുണ്ടാവില്ലെന്നാണ് വിവരം.

Read Also: സിബിഎസ്ഇ സിലബസ് വെട്ടിക്കുറക്കുന്നു

മഹാത്മാ ഗാന്ധി സർവകലാശാലയും പരീക്ഷകളിൽ മാറ്റം വരുത്തി. തിങ്കൾ മുതൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വച്ച് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. മാറ്റിയ തിയതി അറിയിക്കുമെന്നും സർവകലാശാല. മറ്റ് ജില്ലകളിലെ പരീക്ഷകളിൽ മാറ്റമുണ്ടാവില്ല. ലോക്ക് ഡൗൺ പിൻവലിച്ച ശേഷമായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു.

trivandrum exam postphoned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top