വൈപ്പിൻ കാളമുക്കിലെ ഹാർബർ അടച്ചു; എറണാകുളത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തം

എറണാകുളത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തമാക്കുന്നു. 50 എസ്‌ഐമാരുടെ സംഘം കൊച്ചിയിൽ പരിശോധനയ്ക്ക് നേതൃത്യം നൽകും. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തവർക്കെതിരെ ഉടൻ കേസെടുക്കും. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വൈപ്പിൻ കാളമുക്കിലെ ഹാർബർ അടച്ചു.
അതേസമയം, ആലുവയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവറിൽ നിന്ന് കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ആവശ്യം. ഇന്ന് വ്യാപാരികളുടെ യോഗം ചേർന്ന ശേഷം നാളെ മുതൽ ആലുവ മാർക്കറ്റ് തുറന്ന് നൽകിയേക്കും.
അതിനിടെ എറണാകുളത്ത് കൂടുതൽ ഇടങ്ങളിൽ ആന്റിജൻ ടെസ്റ്റുകൾ ആരംഭിക്കാൻ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലും ഇന്ന് മുതൽ ആന്റിജൻ ടെസ്റ്റുകൾ ആരംഭിക്കും.
എറണാകുളം ജില്ലയിൽ ഇന്നലെ 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗബാധ ജില്ലയിൽ വർധിച്ചുവരുന്ന സാഹചര്യം ഏറെ ആശങ്കയോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.
Story Highlights- vypin kalamukku harbor shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here