എറണാകുളം ജില്ലയിൽ ഇന്ന് 16 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 16 പേർക്ക് കൊവിഡ് ബാധ സ്ഥീരികരിച്ചു. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ കഴിഞ്ഞ 13 ദിവസത്തിനിടെ 68 പേരാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
അതേസമയം, 7 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗബാധിതരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും എണ്ണം വർധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായി അടച്ചിടും. ആലുവ നഗരസഭയിലെ 13 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി. വരാപ്പുഴ, ചമ്പക്കര, ആലുവ മാർക്കറ്റുകൾ അടച്ചിടും. ബ്രോഡ് വേ മാർക്കറ്റ് ഉടൻ തുറക്കില്ല. കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. ജില്ലയിൽ തത്കാലം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.
Story Highlights – 16 people in Ernakulam district confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here