Advertisement

ചൈനയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേന എത്തിക്കുന്ന ആയുധങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം [24 Fact Check]

July 8, 2020
2 minutes Read
fact check

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം തുടരുന്നതിനിടെ ട്രെയിനില്‍ സൈനിക വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈനയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേന എത്തിക്കുന്ന ആയുധങ്ങളെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

സൈന്യത്തിന്റെ ആയുധങ്ങളുമായി നീങ്ങുന്ന ഒരു ട്രെയിനിന്റെ വീഡിയോയ്ക്ക് ഒപ്പമാണ് പ്രചാരണം. സുഹൃത്തുക്കളെ, രാജ്യത്തെ സ്ഥിതി മനസിലാക്കിയിട്ട് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്നതിനെക്കുറിച്ച് സംസാരിക്കൂ. ഇന്ത്യന്‍ സേനയുടെ ശക്തി ചൈനയെ ഞെട്ടിക്കാന്‍ പോവുകയാണ് എന്നാണ് പ്രചാരണം. എന്നാല്‍ വീഡിയോ ഒരു വര്‍ഷം പഴക്കമുള്ളതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കവുമായി വിഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഡല്‍ഹിയിലെ നന്‍ഗോളിയില്‍ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ട്രെയിനിലെ ചില ബോഗികളില്‍ മിലിട്ടറി എന്നും എഴുതിയിട്ടുണ്ട്. വിഡിയോയില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് നടന്നുപോകുന്ന ഒരു കുട്ടിയെ കാണാം. എന്നാല്‍ മാര്‍ച്ചില്‍ തന്നെ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുടങ്ങിയത് മെയ് മാസത്തില്‍ ആണ്. പരിശോധനയില്‍ 2019 ഫെബ്രുവരി 25 ലെ വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താനായി. നിരവധി മാധ്യമങ്ങള്‍ ഈ വിഡിയോ 2019 ല്‍ പങ്കുവച്ചിട്ടുണ്ട്.

Story Highlights Old video of military train linked to present Indo-China conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top