Advertisement

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 36,320 രൂപയായി

July 8, 2020
Google News 1 minute Read
Gold prices increased in state

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് 200 രൂപ വര്‍ധിച്ച് സ്വര്‍ണം പവന് 36,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. തിങ്കളാഴ്ച സ്വര്‍ണ വില 160 രൂപ കുറഞ്ഞിരുന്നു. പവന് 35800 രൂപയായിരുന്നു തിങ്കളാഴ്ചത്തെ സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചും വിലവര്‍ധനവിന് കാരണമാണ്.

Story Highlights Gold prices increased in state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here