ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ബുക്കിംഗ് നാളെ മുതൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചായിരിക്കും വിവാഹം നടക്കുക.
Read Also : ചിത്രീകരണം ആരംഭിച്ച പുതിയ സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്
കൗണ്ടറിലും ഗൂഗിൾ ഫോം വഴി ഓൺലൈനായും ബുക്കിംഗ് സ്വീകരിക്കും. വെള്ളിയാഴ്ച മുതൽ വിവാഹങ്ങൾ നടത്താം. രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12.30 വരെ കിഴക്കേ നടപന്തലിലെ മണ്ഡപങ്ങളിൽ വച്ചായിരിക്കും വിവാഹം നടക്കുക. ഒരു വിവാഹ പാർട്ടിയിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
Story Highlights – Guruvayoor temple, Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here