Advertisement

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി; റിപ്പോർട്ട് ചെയ്തത് കാസർഗോട്ടെ ആദ്യ കൊവിഡ് മരണം

July 8, 2020
0 minutes Read
kasargod reports first covid death

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡ് സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് ഇത്. ഹൂബ്ലിയിൽ നിന്നെത്തിയ മൊഗ്രാൽ പുത്തൂർ സ്വദേശി 48 കാരനായ അബ്ദുൾ റഹ്മാനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുൽ റഹ്മാൻ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്.

മൊഗ്രാൽപുത്തൂർ സ്വദേശിയായ 48 വയസുള്ള ബിഎം അബ്ദുൾ റഹ്മാൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.ഗുരുതരാവസ്ഥയിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്.തലപ്പാടിയിൽ നിന്ന് കാർമാർഗം കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ആശുപത്രിയിൽ നടത്തിയ ട്രു നാറ്റ് പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top