ഇന്നത്തെ പ്രധാന വാർത്തകൾ (08-07-2020)

ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന
നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസും തിരുവനന്തപുരം സ്വർണക്കടത്തും തമ്മിലുള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കുന്നു. ബ്ലാക്ക്മെയിൽ കേസിലെ പ്രതികൾക്ക് സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും
എറണാകുളത്ത് വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാവും നിയന്ത്രണം. ജില്ലയിൽ സമ്പർക്ക രോഗ ബാധ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടിയെ കുരിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
രാജ്യത്തെ കൊവിഡ് മരണം 20,642 ആയി ഉയര്‍ന്നു
രാജ്യത്ത് കൊവിഡ് മരണം 20,642 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 7.42 ലക്ഷം ആയി. 24 മണിക്കൂറിനിടെ 22,752 പുതിയ പോസിറ്റീവ് കേസുകളും 482 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,42,417 ആയി. 24 മണിക്കൂറിനിടെ 16,883 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ ആകെ എണ്ണം 4,56,830 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,64,944 പേരാണ്.
തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ
തിരുവനന്തപുരത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ. ഒൻപത് ഡോക്ടർമാരും എട്ട് നഴ്സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഒപികളുടെ പ്രവർത്തനം നിർത്തിവച്ചു. ഐപി അഡ്മിഷനുകളും നിർത്തിയിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ പേരിലുള്ളതടക്കം മൂന്ന് ട്രെസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം ഏകോപിപ്പിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജീവ് ഗാന്ധി ഫൗണ്ടേഷന് (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയില്‍ ട്രസ്റ്റ് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഇന്‍കം ടാക്സ്റ്റ് ആക്ട്, എഫ്സിആര്‍എ എന്നിവയുടെ അന്വേഷണം ഏകോപിപ്പിക്കാനാണ് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇന്നലെ പുറത്താക്കിയത്. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനുമായുള്ള ബന്ധം വലുതാണ്. മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – todays news headlines july 08
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here