‘ലിപ്സ്റ്റിക് ഓൺ എ പിഗ്’ എന്ന കാർട്ടൂണിനെതിരെ വ്യാജപ്രചാരണം [24 Fact Check]

പ്രിയങ്ക രാജീവ്/
ഒരു കാരിക്കേച്ചറും ഒപ്പം ഒരടിക്കുറിപ്പും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ഇന്ത്യൻ മാധ്യമങ്ങൾ അടിയറവ് പറഞ്ഞിരിക്കുന്നു എന്നാണ് പ്രചാരകരുടെ വാചകം. കാരിക്കേച്ചരിന് പിന്നിലെ സത്യം പരിശോധിക്കാം.
ഒരു വലിയ പന്നിയുടെ പാല്കുടിക്കുന്ന കുറേ പന്നിക്കുട്ടികളുണ്ട് കാരിക്കേച്ചറിൽ. അമ്മയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാമ്യമുണ്ട്. കുട്ടികളുടെ പുറത്ത് വിവിധ ഇന്ത്യൻ മാധ്യമങ്ങളുടെ പേരുകൾ. ദൂരെ സ്‌നേഹത്തോടെ നോക്കി നിൽക്കുന്ന നായയ്ക്ക് ഭാഗവത് എന്ന കുറിപ്പ് നൽകിയിരിക്കുന്നു. അമേരിക്കൻ കാർട്ടൂണിസ്റ്റ് ബെൻഗാരിസൺ ഇന്ത്യൻ മാധ്യമങ്ങളെ കളിയാക്കി എന്ന ആരോപണവും ഉയർന്നു. ബെൻഗാരിസന്റെ ലിപ്സ്റ്റിക് ഓൺ എ പിഗ് എന്ന ചിത്രമാണിത്. പക്ഷേ ഇത് ഇന്ത്യൻ പശ്ചാത്തലത്തിൽ ഉള്ളതല്ല എന്നതാണ് സത്യം.
2017 ലെ യഥാർത്ഥ കാരിക്കേച്ചറിൽ ഹിലാരി ക്ലിന്റന്റേതാണ് കഥാപാത്രം. ഹിലരിയുടെ അഡ്മിനിസ്‌ട്രേഷൻ കാലത്തെ നയങ്ങളെ വിമർശിക്കുകയായിരുന്നു ലക്ഷ്യം. ഈ ചിത്രമാണ് രൂപം മാറ്റി ഇന്ത്യൻ പ്രചരിപ്പിച്ചത്.
Story Highlights – Fact check, lipstick on a pig
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here