പത്തനംതിട്ടയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ക്വാറന്റീനിൽ

pathanamthitta cpim district secretary quarantine

പത്തനംതിട്ടയിൽ ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് സ്ഥിരീച്ചതോടെ സിപിഐഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ഉൾപ്പെടെ ജില്ലയിലെ നേതാക്കൾ ക്വാറന്റീനിൽ പ്രവേശിച്ചു.

പൊതുപ്രവർത്തകർക്കിടയിലെ രോഗ വ്യാപനത്തിൽ പത്തനംതിട്ട ജില്ലയിൽ ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥി നേതാവിന് രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിനും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരുടേയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് പൊതു പ്രവർത്തകർക്കും ഒരു ഡോക്ടർക്കും ഒരു മത്സ്യ വ്യാപാരിക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ പൊതു പ്രവർത്തകരുടേയും മത്സ്യ വ്യാപാരിയുടേയും സമ്പർക്ക പട്ടിക വിപുലമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും വിലയിരുത്തൽ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Story Highlights pathanamthitta cpim district secretary quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top