Advertisement

പ്രശസ്ത ബോളിവുഡ് നടൻ ജഗദീപ് അന്തരിച്ചു

July 9, 2020
2 minutes Read

പ്രശസ്ത ബോളിവുഡ് നടൻ ജഗദീപ് (81) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മുംബൈയിലുള്ള ഷിയ കബറിസ്ഥാനിൽ നടക്കും. വിനോദ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജാവേദ് ജഫ്രി, നവീദ് ജഫ്രി എന്നിവർ മക്കളാണ്.

1939 മാർച്ച് 29 ന് അമൃത്സറിൽ ജനിച്ച ജഗ് ദീപ് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രമേശ് സിപ്പിയുടെ ബ്ലോക്ക്ബസ്റ്റർ ‘ഷോലെ’ (1975) എന്ന ചിത്രത്തിൽ സൂര്യ ഭോപാലി എന്ന കഥാപാത്രത്തിലൂടെയാണ് ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടൻ എന്ന നിലലേക്ക് അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേൾക്കുന്നത്. രാജ്കുമാർ സന്തോഷിയുടെ ‘ആൻഡാസ് അപ്ന അപ്ന’ (1994) എന്ന സിനിമയിൽ സൽമാൻ ഖാന്റെ പിതാവായി പുതുതലമുറ ബോളിവുഡ് ആരാധകരുടെ മനസിലും അദ്ദേഹം ഇടം പിടിച്ചിച്ചു.

അശോക് കുമാർ, വീണ, പ്രാൻ എന്നിവർ അഭിനയിച്ച ബി ആർ ചോപ്രയുടെ 1951 ൽ പുറത്തിറങ്ങിയ ‘അഫ്‌സാന’ യിൽ ബാല കലാകാരനായിട്ടാണ് ജഗദീപ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘ഭാഭി’ (1957), ‘ബാർഖ’ (1959) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ അദ്ദേഹത്തിന് ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.

ജിപ് സിപ്പിയുടെ 1968 ൽ പുറത്തിറങ്ങിയ ബ്രഹ്മചാരി എന്ന ചിത്രത്തിലൂടെ 70 കളിലെയും 80 കളിലെയും ഹിന്ദി ചിത്രങ്ങളിലെ അവിഭാജ്യ മുഖമായി ജഗദീപ് മാറുകയായിരുന്നു. 2012 ൽ പുറത്തിറങ്ങിയ ‘ഗലി ഗലി ചോർ ഹൈ’ ആണ് അവസാനം അഭിനയിച്ച ചിത്രം.

Story Highlights hindi actor, jagadeep passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top