ബിഎസ്4 വാഹനങ്ങൾ വിൽക്കാൻ നൽകിയ ഇളവ് പിൻവലിച്ച് സുപ്രിംകോടതി

ബിഎസ്4 വാഹനങ്ങൾ വിൽക്കാൻ നൽകിയ ഇളവ് പിൻവലിച്ച് സുപ്രിംകോടതി. ഏപ്രിൽ ഒന്നിന് വിൽപന കാലാവധി അവസാനിക്കുന്ന മാർച്ച് 27ലെ ഉത്തരവാണ് സുപ്രിംകോടതി പിൻവലിച്ചത്. ഇതനുസരിച്ച് മാർച്ച് 31 ന് ശേഷം വിറ്റ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
അൺലോക്കിംഗിനു ശേഷം ബിഎസ്4 വാഹനങ്ങൾ വിൽക്കാൻ 10 ദിവസം തൂടി നീട്ടി നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവ് വാഹന ഡീലർമാർ ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് സുപ്രിംകോടതി ഉത്തരവ് പിൻവലിച്ചത്.
പുതിയ മലിനീകരണ മാനദണ്ഡ പ്രകാരം 2020 മാർച്ച് 31നുശേഷം, ബിഎസ് 6 നിയമത്തിന് അുസൃതമായ വാഹനങ്ങൾ മാത്രമേ വിൽക്കാനും രജിസ്റ്റർ ചെയ്യാനും അനുമതിയുള്ളൂ. 1.05 ലക്ഷം ബിഎസ്4 വാഹനങ്ങൾ വിൽക്കാനായിരുന്നെങ്കിലും 2.55 ലക്ഷം വണ്ടികൾ വിറ്റതായി സുപ്രിംകോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
Story Highlights – Supreme Court reverses concession on sale of BS4 vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here