തിരുവനന്തപുരം സ്വർണക്കടത്ത്: ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ പ്രതികരണം ഉടൻ ട്വന്റിഫോറിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ പ്രതികരണം ഉടൻ ട്വന്റിഫോറിൽ. വിവാദങ്ങൾക്ക് സ്വപ്ന മറുപടി നൽകും. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങളിലെല്ലാം സ്വപ്ന പ്രതികരിക്കും.
ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന വിവരം പുറത്തുവന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here