തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ്

തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു.
അതേസമയം, സൂപ്പർ സ്‌പ്രെഡ് നടന്ന പൂന്തുറയിൽ സർക്കാർ ജാഗ്രത കടുപ്പിച്ചു. തിരുവനന്തപുരത്ത് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച92 പേരിൽ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരിൽ ഒരു വയസുകാരി മുതൽ 70 കാരൻ വരെയുണ്ട്. പൂന്തുറയിൽ സമൂഹ വ്യാപന ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.
പൂന്തുറയിൽ പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡോർ റ്റു ഡോർ രീതിയിൽ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കും. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചു.
Story Highlights – coronavirus, Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here