കൊവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ഇടയിൽ പരീക്ഷ നടത്തുന്നത് അനീതി: രാഹുൽ ഗാന്ധി

കൊവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ഇടയിൽ പരീക്ഷ നടത്തുന്നത് നീതികരമല്ലെന്ന് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം മൂലം നിരവധി പേർക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കുട്ടികളെ മുൻകാല പ്രകടനങ്ങളെ മുൻനിർത്തി പാസാക്കണമെന്നും രാഹുൽ ഗാന്ധി. യുജിസിയെ പരാമർശിച്ചുകൊണ്ടുള്ള വിഡിയോയിലാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
Read Also : ഇടുക്കിയിൽ മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ്
‘കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് വലിയ നീതികേടാണ്. യുജിസി വിദ്യാർത്ഥികളുടെയും വിദഗ്ധരുടെയും ശബ്ദം കേൾക്കണം. പരീക്ഷകളെല്ലാം റദ്ദ് ചെയ്ത് കുട്ടികൾക്ക് മുൻകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കയറ്റം നൽകണം’ എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ‘വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തുക’ എന്ന ഹാഷ്ടാഗോട് കൂടിയാണ് രാഹുലിന്റെ സന്ദേശം.
‘കൊവിഡ് മൂലം നിരവധി പേർക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർത്ഥികളും ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു. ഐഐടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർത്ഥികളെ പാസാക്കുന്നുണ്ട്. യുജിസി ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. യുജിസിയും പരീക്ഷകൾ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കയറ്റം നൽകണം’ രാഹുൽ വിഡിയോയിലും പറഞ്ഞു.
Story Highlights – covid, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here