കൊവിഡിൽ വലഞ്ഞ് രാജ്യം; ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് രോഗത്തിൽ വലഞ്ഞ് രാജ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. ഗുജറാത്തിൽ മരണങ്ങൾ 2000 കടന്നു. ഉത്തർപ്രദേശിൽ ഇന്ന് രാത്രി പത്ത് മുതൽ പതിമൂന്നാം തീയതി പുലർച്ചെ വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. രാജ്യത്ത് വീണ്ടും സെറോ സർവേ നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 65 മരണവും 4231 കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 126,581ഉം മരണം 1765ഉം ആയി. ചെന്നൈയിൽ മാത്രം 73,728 കൊവിഡ് കേസുകൾ. ഡൽഹിയിൽ 45 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,258 ആയി. 2187 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,07,051 ആയി.
ഗുജറാത്തിൽ 861 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 39,280ഉം മരണം 2010ഉം ആയി ഉയർന്നു. കർണാടകയിൽ 2,228ഉം തെലങ്കാനയിൽ 1,410ഉം പശ്ചിമ ബംഗാളിൽ 1088ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താൻ വീണ്ടും സെറോ സർവേ നടത്തും. പ്ലാസ്മ ബാങ്ക് ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
Story Highlights – Coronavirus, uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here