സ്വർണക്കടത്ത് കേസ്; യുഎഇയിൽ അന്വേഷണം നടത്താൻ എൻഐഎ അനുമതി തേടും

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്കെന്നും സൂചന. എൻഐഎ കേസിൽ അന്വേഷണത്തിനായി യുഎഇയോട് അനുമതി തേടും. അന്വേഷണത്തിന്റെ മേൽനോട്ടം ഹൈദരാബാദ് മേഖലാ ഐജിക്കാണെന്നാണ് വിവരം.
കേസിൽ ഐഎസ് ബന്ധം ഉണ്ടെന്ന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് എൻഐഎക്ക് കൈമാറി. എൻഐഎയ്ക്ക് റിപ്പോർട്ട് കൈമാറിയത് ആഭ്യന്തര മന്ത്രാലയമാണ്. കേസിൽ എൻഐഎ അന്വേഷണം വ്യാപിപ്പിക്കുകയാണ്.
അതേസമയം സ്വർണക്കടത്ത് പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. പ്രതികൾക്ക് എതിരെ നിർണായക തെളിവ് ലഭിച്ചത് ഭാര്യമാരുടെ മൊഴിയിലൂടെയാണ്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരാണ് മൊഴി നൽകിയത്. സ്വർണക്കടത്തിന് മുന്നോടിയായി പതിനഞ്ചോളം പേരെ പ്രതികൾ വിളിക്കാറുണ്ടെന്നും മൊഴിയുണ്ട്. യുവതികളുടെ രഹസ്യ മൊഴി എടുക്കാൻ എൻഐഎ നടപടി തുടങ്ങി. ഇവരുടെ മൊഴിയിൽ പതിനഞ്ചോളം പേരാണ് കേസിൽ നിരീക്ഷണത്തിലുള്ളത്. സാക്ഷിയായ സ്ത്രീകളുടെ ജീവന് സംരക്ഷണം നൽകാൻ എൻഐഎ നടപടി തുടങ്ങി.
Read Also : സ്വർണക്കടത്ത് കേസ്; എൻഐഎ സ്വപ്‌ന സുരേഷിനെ പ്രതി ചേർത്തു
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നത് നയതന്ത്ര ബാഗ് അല്ലാ പാഴ്‌സൽ മാത്രമാണെന്ന് യുഎഇ ഇന്നലെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു. കൂടാതെ എൻഐഎ കേസിൽ സ്വപ്‌ന സുരേഷിനെ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്ന. സ്വപ്‌നയും സുഹൃത്തും മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനുമായ സരിത്തും ചേർന്നാണ് സ്വർണക്കടത്ത് നടത്തിയതെന്നാണ് എൻഐഎയുടെ എഫ്‌ഐആറിലുള്ളത്.
Story Highlights – gold smuggling, swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here