Advertisement

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്

July 11, 2020
1 minute Read

രാജ്യത്തെ കൊവിഡ് കേസുകൾ എട്ട് ലക്ഷത്തിലേക്ക്. പ്രതിദിന കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 73 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ 64 മരണവും 3680 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 130,261ഉം മരണം 1829ഉം ആയി. ചെന്നൈയിൽ മാത്രം 74,969 കൊവിഡ് കേസുകൾ ആണുള്ളത്. ഡൽഹിയിൽ 42 പേർ കൂടി മരിച്ചു. 2089 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 109,140 ആയി. ആകെ മരണം 3300 ആയി ഉയർന്നു.

Read Also : സമ്പര്‍ക്കത്തിലൂടെ കൊവിഡ്; പത്തനംതിട്ടയില്‍ ആശങ്ക

ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,155ഉം മരണം 2024ഉം ആയി. 875 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 57 പേർ മരിച്ചു. 2313 പുതിയ രോഗികൾ ഉണ്ട്. ആകെ കൊവിഡ് കേസുകൾ 33,418ഉം മരണം 543ഉം ആയി. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1347 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 26 പേർ കൂടി മരിച്ചതോടെ ആകെ മരണം 880 ആയി.

Story Highlights covid, india cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top