സമ്പര്‍ക്കത്തിലൂടെ കൊവിഡ്; പത്തനംതിട്ടയില്‍ ആശങ്ക

പത്തനംതിട്ടയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മത്സ്യവ്യാപാരികള്‍ക്ക് രോഗം സ്ഥിരീകരിച്ച കുമ്പഴ മാര്‍ക്കറ്റ് അടക്കമുള്ള മേഖലയിലെ സ്ഥിതി ഗുരുതരമാണ്. ഇതിന് പുറമെ വിപുലമായ സമ്പര്‍ക്കപട്ടികയുള്ള പൊതു പ്രവര്‍ത്തകരുടെ സഞ്ചാര പദം തയാറാക്കാന്‍ കഴിയാത്തതും മുന്‍കരുതല്‍ നടപടികള്‍ക്ക് വെല്ലുവിളിയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്നലെ ഏഴു പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും ഉറവിടമറിയാത്ത രോഗബാധിതരും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ പത്തനംതിട്ട നഗരസഭ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ക്കതീതമായ രീതിയില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. കുമ്പഴ, കുലശേഖരപതി മേഖലകളിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാവുന്നത്. ഉറവിടം കണ്ടെത്താനായില്ലെങ്കിലും കുമ്പഴ ചന്തയിലെ മത്സ്യവ്യാപാരികള്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ച എംഎസ്എഫ് ജില്ലാ നേതാവിന്റെയും, സിപിഐഎം ഏരിയാ കമ്മറ്റി അംഗത്തിന്റെയും സമ്പര്‍ക്കപ്പട്ടിക വിപുലവുമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ പല രാഷ്ട്രീയ കക്ഷികളുടേയും ജില്ലയിലെ നേതാക്കള്‍ ക്വാറന്റീനിലാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നേതാക്കള്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Story Highlights – covid19, coronavirus, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here