കോഴിക്കോട് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചാത്തമംഗലം എന്‍ഐടി എംബിഎ ഹോസ്റ്റലിലിലാണ് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ‘ നിപ എന്ന മഹാമാരിയെ ചെറുത്ത് തോല്‍പിച്ച നമുക്ക് കൊവിഡിനെയും അതിജീവിക്കാന്‍ സാധിക്കും. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി ഓരോരുത്തരും പാലിക്കണം. അപകടകരമായ അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ എത്തിക്കരുത്, ജാഗ്രത പാലിക്കുന്നതിന് പകരം നിയന്ത്രണമില്ലാത്ത ഹീനമായ നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാലും ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് പൂര്‍ണമായും സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ സംവിധാനങ്ങളോടും കൂടി 380 കിടക്കകളാണ് രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് തയാറാക്കിയ കേന്ദ്രം ബീച്ച് ജനറല്‍ ആശുപത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. നഴ്‌സിംഗ് സ്റ്റേഷന്‍, കഫെറ്റീരിയ, റീക്രിയേഷന്‍ റൂം എന്നിവ ഇവിടെയുണ്ട്. കുടുംബശ്രീ വഴിയാണ് ഭക്ഷണം എത്തിക്കുക. സാമ്പിളുകള്‍ ശേഖരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഒരു റൂമില്‍ രണ്ട് പേരാണ് ഉണ്ടാവുക. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ഹെഡ് നഴ്‌സ്, അറ്റന്റേഴ്‌സ്, വൊളന്റിയര്‍മാര്‍, സെക്യൂരിറ്റി എന്നിവരുടെ സേവനവും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.
Story Highlights – covid19 Kozhikode Second First Line Treatment Center opens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here