തൃശൂരിൽ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ടാമതും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തൃശൂരിൽ മരിച്ച വീട്ടമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂർ അരിമ്പൂർ സ്വദേശിയായ വത്സലയ്ക്കാണ് കൊവിഡ്.
ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ഇവരുടെ ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധന ഫലമാണ് പൊസിറ്റീവായത്. എന്നാൽ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിക്കതെയാണ് സംസ്‌കരിച്ചത്. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഉൾപ്പെടെ ക്വാറന്റീൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നത്തെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ നിന്നാണ്. ഇന്ന് ഉച്ചയോടെയാണ് എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ പൊന്നംപിള്ളി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെയാണ് ഇദ്ദേഹം മരിക്കുന്നതെങ്കിലും സ്രവ പരിശോധനാ ഫലം വരുന്നത് ഇന്നായിരുന്നു. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചതെന്നാണ് വിവരം.
Story Highlights – thrissur reported one more covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here