എറണാകുളത്ത് 50 പേർക്ക് കൊവിഡ്; 41 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ ഇന്ന് കൂടുതൽ പേർക്കും രോഗം സ്ഥിരീകരിച്ചത്. 41പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. ചെല്ലാനം പഞ്ചായത്ത് മാത്രം കേന്ദ്രീകരിച്ച് 18 പേർക്കാണ് സമ്പർക്ക ബാധയിലൂടെ രോഗംപിടിപെട്ടത്. ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച ചെല്ലാനം, ആലുവ പ്രദേശങ്ങളിൽ സൂപ്പർ സ്പ്രെഡ് ഭീഷണി സാധ്യത നിലനിൽക്കുകയാണ്. പ്രദേശത്ത് കമാന്റോകളെ അടക്കം വിന്യസിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തി.
Read Also : ഇന്ന് സംസ്ഥാനത്ത് 206 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 435 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 206 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, മലപ്പുറം ജില്ലയിലെ 17 പേർക്കും, കോട്ടയം ജില്ലയിലെ 6 പേർക്കും, കൊല്ലം ജില്ലയിലെ 5 പേർക്കും, തൃശൂർ ജില്ലയിലെ 4 പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Story Highlights – 50 covid cases in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here