Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു

July 13, 2020
Google News 2 minutes Read
COVID MAHARASHTRA

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്. തമിഴ്‌നാട്ടില്‍ മരണസംഖ്യ 2000 കടന്നു. മേഘാലയില്‍ 10 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ 6497 പുതിയ കേസുകളും 193 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 2,60,924 ഉം മരണസംഖ്യ 10,482ഉം ആയി. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ഇറാനെ മറികടന്നു. മുംബൈയിലും, പൂനെയിലും സ്ഥിതി മോശമായി തുടരുകയാണ്. തമിഴ്‌നാട്ടില്‍ 4,328 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 66 പേര്‍ മരിച്ചു. ചെന്നൈയില്‍ മാത്രം 78,573 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Read Also : അന്വേഷണം ഓഫീസിലേക്കും എത്തട്ടെ, അതില്‍ പേടിയില്ല ; മുഖ്യമന്ത്രി

ഡല്‍ഹിയില്‍ 40 പേര്‍ കൂടി മരിച്ചു. 1246 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 1,13, 740 ആയി. ആകെ മരണം 3411 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ കൊവിഡ് ബാധിതര്‍ 42,808 ഉം മരണം 2056ഉം ആയി. കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചു. 2738 പുതിയ രോഗികള്‍. ആകെ കൊവിഡ് കേസുകള്‍ 41,581ഉം മരണം 759ഉം ആയി. ഉത്തര്‍പ്രദേശിലും, പശ്ചിമ ബംഗാളിലും സ്ഥിതി മോശമായി തുടരുന്നു. കുല്‍ഗാമില്‍ സിആര്‍പിഎഫ് സബ്ഇന്‍സ്‌പെക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മൂലം സിആര്‍പിഎഫിലെ പന്ത്രണ്ടാമത്തെ മരണമാണിത്.

Story Highlights Covid victims has crossed 2.60 lakh In Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here