തണ്ണീര്‍മുക്കത്ത് നാളെ മുതല്‍ സംയുക്ത പരിശോധന; ആലപ്പുഴയില്‍ നിന്നും തിരിച്ചുമുള്ള യാത്രയ്ക്ക് നിയന്ത്രണം

കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച ആലപ്പുഴ ജില്ലയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ട് മേഖലയില്‍ റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു.

അനാവശ്യ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇതുവഴി കടന്നു പോകുന്നവരെ പനി പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ അന്തര്‍ജില്ലാ യാത്രകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ആലപ്പുഴയിലും കോട്ടയത്തും ജോലി ചെയ്യുന്നവര്‍ എല്ലാ ദിവസവും യാത്ര ചെയ്യുന്നതിനു പകരം അതത് സ്ഥലങ്ങളില്‍ താമസിക്കണമെന്നും കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന റവന്യു, പൊലീസ്, ആരോഗ്യം, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ ഇളവുണ്ടാകും. ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തു നീക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. രണ്ടു ജില്ലകളിലേക്കും ബോട്ടുകളിലും വള്ളങ്ങളിലും യാത്ര ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

Story Highlights Joint inspection in thaneermukkam from tomorrow; Restriction of travel from Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top