Advertisement

സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നു; റിവ്യൂ ഹർജി നൽകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

July 13, 2020
1 minute Read

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രൻ. വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്നും മന്ത്രി പറഞ്ഞു.

Read Also : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരം

ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് സുപ്രിംകോടതി നിർണായക വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജി പരിഗണിച്ചത്. രാജാവിന്റെ മരണത്തോടെ ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധി ന്യായത്തിൽ ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ഭരണത്തിനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നിർദേശം കോടതി അംഗീകരിച്ചു. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താത്കാലിക സമിതി ഭരണം തുടരാനും കോടതി നിർദേശിച്ചു.

Story Highlights Padmanabha swami temple, Kadakampally surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top