നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് പി ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
നാടക സംവിധായകൻ, സിനിമാ സംവിധായകൻ, നാടക രചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ സിനിമാ-നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് പി ബാലചന്ദ്രൻ. കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2012ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ച ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തത് പി ബാലചന്ദ്രനാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here