സച്ചിൻ പൈലറ്റിന് ബിജെപിയിലേക്ക് ക്ഷണം

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി മുതിർന്ന നേതാവ്. രാജസ്ഥാൻ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. ആദ്യമായാണ് ഒരു ബിജെപി നേതാവ് വിഷയത്തിൽ പ്രതികരിക്കുന്നത്.

വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച നിയമസഭാകക്ഷി യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റ് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കി. സച്ചിനൊപ്പമുള്ള മറ്റ് രണ്ട് പേരെയും മന്ത്രിസഭയിൽ നിന്ന് നീക്കിയിട്ടുണ്ട്.

Read Also : രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സച്ചിൻ പൈലറ്റിനെ നീക്കി

200 അംഗ നിയമസഭയിൽ നൂറിലേറെ അംഗങ്ങളുടെ പിന്തുണ സർക്കാറിനുണ്ടെന്നാണ് ഗെഹ്‌ലോട്ട് അവകാശപ്പെടുന്നത്. എന്നാൽ, 30 എംഎൽഎമാർ തനിക്കൊപ്പമാണെന്നും ഗെഹ്‌ലോട്ടിന് 84 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂവെന്നും സച്ചിൻ പൈലറ്റ് തിരിച്ചടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനമാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം.

Story Highlights Sachin pilot, Congress, Bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top