തടാകത്തിൽ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

തടാകത്തിൽ കാണാതായ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ ഒൻപതിന് മകനുമെത്ത് തടാകത്തിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് നയാ റിവേരയെ കാണാതായത്. വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് ഡൗൺ ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് റിവേരയെ കാണാതായത്. മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം നിയാ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
2009 മുതൽ 2015 വരെ ഫോക്സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.
Story Highlights – Naya rivera, Californian lake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here