സ്വർണക്കടത്ത്; വെള്ളാപ്പള്ളിക്കും തുഷാറിനും പങ്കെന്ന് പരാതി

സ്വർണ്ണ കടത്ത് കേസിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന് പരാതി. ശ്രീനാരായണ സഹോദര ധർമ്മ വേദിയാണ് പരാതി നൽകിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പരാതി കൈമാറി.
കാണിച്ചുളങ്ങര എസ്എൻഡിപി യൂണിയനുമായി ബന്ധപ്പെട്ട് ചില സ്വർണ ഇടപാടുകൾ നടന്നിട്ടുള്ളതായി ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ കത്തുകളിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾക്ക് സ്വർണക്കടത്തുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
Read Also : സ്വർണക്കടത്ത്; കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ കീഴടങ്ങി
പ്രൊഫസർ എം. കെ സാനു, ഗോകുലം ഗോപാലൻ, അഡ്വക്കേറ്റ് എം. കെ വിദ്യാസാഗർ, സൗത്ത് ഇന്ത്യൻ വിനോദ് എന്നിവരാണ് ശ്രീനാരായണ സഹോദര ധർമ്മ വേദിയുടെ ആഭിമുഖ്യത്തിൽ പരാതി നൽകിയത്.
Story Highlights – Vellappally nadeshan, Vellappally nadeshan, Gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here