Advertisement

സ്വർണക്കടത്ത്; കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ കീഴടങ്ങി

July 14, 2020
1 minute Read

കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാൽ ആണ് കീഴടങ്ങിയത്. കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തി നാടകീയമായായിരുന്നു ഇയാളുടെ കീഴടങ്ങൾ. നിരവധി സ്വർണക്കടത്ത് കേസിൽ ഇയാൾ പ്രതിയാണ്.

Read Also : ബാലഭാസ്‌ക്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടുവെന്ന ആരോപണം പരിശോധിക്കണമെന്ന് അച്ഛൻ കെ സി ഉണ്ണി

കേസിൽ ജലാൽ അടക്കം മൂന്ന് പേർ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്യും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണം ജലാൽ കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇയാൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരൻ പ്രതിയായ കേസിലും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Story Highlights Gold smuggling, surrendered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top