താനൂർ, പൊന്നാനി മേഖലകൾ കനത്ത ജാഗ്രതയിൽ

മലപ്പുറം താനൂർ, പൊന്നാനി മേഖലകൾ കനത്ത ജാഗ്രതയിൽ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും ശുചീകരണ തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒപി നിർത്തിവച്ചു. സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കി.
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന താനൂർ നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊവിഡ് വ്യാപനം തടയുന്നതിനായി ഈ മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. ഉൾറോഡുകൾ പൂർണമായും അടച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ നിലനിൽക്കും.
നിലവിൽ 543 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ അധികവും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. അതേസമയം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന താഴേക്കോട് അരക്കുപറമ്പ് സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിച്ചു.
Story Highlights – Corona virus, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here