Advertisement

എറണാകുളത്ത് ഇന്നലെ കൊവിഡ് ബാധിച്ചത് 50 പേർക്ക്; പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രം : മന്ത്രി വിഎസ് സുനിൽ കുമാർ

July 14, 2020
2 minutes Read
crucial situation in chellanam says vs sunil kumar

ഇന്നലെ പുറത്തുവിട്ട എറണാകുളം ജില്ലയിലെ കൊവിഡ് ബാധിതരുടെ കണക്കുകളിൽ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഇന്നലെ മൊത്തം 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഡാറ്റ എൻട്രി നടക്കാതിരുന്നതാണ് കാരണമെന്ന് പിഴവിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. 35 പേരുടെ ലിസ്റ്റ് സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടുത്താനായില്ലെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് ഇതുവരെ 83 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്ന് മാത്രം 326 ടെസ്റ്റുകൾ നടത്തി. ചെല്ലാനത്ത് കൊവിഡ് സെൻറർ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. മാർക്കറ്റുകൾക്ക് പ്രത്യേക എസ്ഒപി പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also : ചെല്ലാനത്ത് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും: ജില്ലാ കളക്ടര്‍

കൊവിഡ് രോഗവ്യാപനം രൂക്ഷമായ ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 23നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. പ്രദേശത്തേക്ക് ആരോഗ്യ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ, പൊലീസ് എന്നിവരടങ്ങിയ റാപിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അധ്യാപകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.
പഞ്ചായത്തിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു കിലോ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ എത്തിച്ചു നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.

Story Highlights crucial situation in chellanam says vs sunil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top