കോട്ടയത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

കോട്ടയം ചങ്ങനാശേരിയിൽ നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്നു. ഈ മാസം ഒൻപതിനാണ് കൃഷ്ണപ്രിയ നാട്ടിൽ മടങ്ങിയെത്തുന്നത്.
പെൺകുട്ടി സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ കുടുംബാംഗങ്ങൾ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചവരെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ട് 7 മണിക്ക് ശേഷം ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കൃഷ്ണപ്രിയയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ്. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. മൃതദേഹത്തിൽ നിന്നും സ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിക്കും. കൊവിഡ് പരിശോധന ഫലം ലഭ്യമായ ശേഷമാകും തുടർ നടപടികൾ.
Story Highlights – kottayam mbbs students under observation suicides
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here