ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫഐസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇന്റർപോളിന് കൈമാറും.
ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. ഫൈസൽ ഫരീദിനായി ഉടൻ ഇന്റർപോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായാണ് എൻഐഎയുടെ കോടതിയിൽ നിന്ന് ഓപ്പൺ വാറണ്ട് തേടിയത്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറയുന്നു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ എൻഐഎ പ്രതിചേർക്കുന്നത്. ഇതിന് പിന്നാലെ ഫൈസൽ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസൽ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന വ്യക്തി തന്നെയാണ് എൻഐഎ തേടുന്ന ഫൈസൽ ഫരീദെന്ന് അധികൃതർ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.
ഫൈസൽ താമസിക്കുന്നത് ദുബായ് അൽറാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫൈസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ പറഞ്ഞു.
Story Highlights – non bailable warrant produced against faisal fareed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here