ബിഗ് ബാഷ് മത്സര ക്രമം പുറത്ത്; വനിതാ ലീഗ് ഒക്ടോബറിലും പുരുഷ ലീഗ് ഡിസംബറിലും ആരംഭിക്കും

ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൻ്റെ മത്സരക്രമം പുറത്തുവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. വനിതാ, പുരുഷ ബിബിഎൽ മത്സരങ്ങളുടെ ഫിക്സ്ചറുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബർ 17 മുതലാണ് വിമൻസ് ബിഗ് ബാഷ് ആരംഭിക്കുക. നവംബർ 29ന് വിമൻസ് ബിബിഎൽ അവസാനിക്കും. ഡിസംബർ മൂന്നിന് മെൻസ് ബിഗ് ബാഷ് ആരംഭിച്ച് ഫെബ്രുവരി 6ന് അവസാനിക്കും.
എല്ലാ വേദികളിലും മെൻസ് ബിഗ് ബാഷിന് മത്സരങ്ങളുണ്ട്. എന്നാൽ, വിമൻസ് ബിബിഎൽ നവംബർ അവസാന വാരം മാത്രമേ മെൽബണിൽ കളിക്കൂ. പെർത്ത്, ബ്രിസ്ബനിലെ അലൻ ബോർഡർ ഫീൽഡ്, അഡലെയ്ഡിലെ കാരെൻ റോൾട്ടൻ ഓവൽ തുടങ്ങിയ സ്റ്റേഡിയങ്ങളിലാവും മറ്റ് മത്സരങ്ങൾ.
Read Also : അനായാസം വിൻഡീസ്; ജയം 4 വിക്കറ്റിന്
കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാവും മത്സരങ്ങൾ നടത്തുക എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാൽ, ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാവുമോ മത്സരങ്ങൾ എന്നതിനെപ്പറ്റി സൂചന ലഭിച്ചിട്ടില്ല.
ഒക്ടോബറിൽ നടക്കേണ്ട ടി-20 ലോകകപ്പിൻ്റെ ഭാവിയെപ്പറ്റി ഉടൻ തീരുമാനിക്കും എന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാവും ഐപിഎലിൻ്റെ കാര്യത്തിൽ ബിസിസിഐ തീരുമാനം എടുക്കുക. ലോകകപ്പുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ ഐസിസി വൈകുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ട്.
Story Highlights – bbl fixture out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here