Advertisement

‘ ജീവന്റെ വിലയുള്ള ജാഗ്രത ‘ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക്

July 15, 2020
2 minutes Read
break the chain

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് മൂന്നാംഘട്ടത്തില്‍ ഉയര്‍ത്തുന്നത്. കൊറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. അതുകൊണ്ട് കൊവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ഒരു പ്രധാന ജാഗ്രതാ നിര്‍ദേശം കൂടി പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്. ആരില്‍ നിന്നും രോഗം പകരാം എന്നതാണ് നിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

രോഗലക്ഷണമുള്ളവരെ കണ്ടാല്‍ തിരിച്ചറിയാം. എന്നാല്‍ ലക്ഷണമില്ലാത്തവര്‍ക്ക് അടക്കം രോഗം വരുന്നതിനാല്‍ ആരില്‍ നിന്നും രോഗം വരാം എന്ന ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടം, വാഹനം, ആശുപത്രി, പൊതുസ്ഥലങ്ങള്‍ തുടങ്ങി എവിടെനിന്നും ആര്‍ക്കും രോഗം പകര്‍ന്നേക്കാം. അതുകൊണ്ട് ഒരാളില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം ഉറപ്പുവരുത്തണം. മാസ്‌ക് ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്റെ കണ്ണി തകര്‍ക്കുന്നത് ശക്തമാക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതില്‍ മരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ ഘട്ടത്തിലും കേരളത്തില്‍ മരണനിരക്ക് കുറച്ചുനിര്‍ത്താന്‍ കഴിയുന്നത് നാം പുലര്‍ത്തുന്ന ജാഗ്രത മൂലമാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. നമ്മുടെ ജനതയുടെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് നാം. അതുകൊണ്ട് ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം.

Story Highlights Break the Chain Campaign third phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top