ഓൺലൈൻ ക്ലാസുകളുടെ സമയം; പുതിയ മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഓൺലൈൻ ക്ലാസുകളുടെ സമയ ദൈർഘ്യം സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. സാധാരണ സ്‌കൂൾ ദിനം പോലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ ഏറെ നേരം മൊബൈൽ, ടിവി, കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ കുട്ടികൾ ചെലവഴിക്കേണ്ടി വരുന്നുവെന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആശങ്ക കണക്കിലെടുത്താണ് പുതിയ ഭേദഗതി.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരമാവധി 1.30 മണിക്കൂർ വരെ മാത്രമേ ക്ലാസുകൾ പാടുള്ളു. 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരമാവധി 3 മണിക്കൂറാണ് ഓൺലൈൻ ക്ലാസിനായി അനുവദിച്ചിരിക്കുന്നത്. നഴ്‌സറി കുട്ടികൾക്ക് 30 മിനിറ്റ് മാത്രമേ ക്ലാസുകൾ എടുക്കാൻ പാടുള്ളു. മാനവ വിഭവ ശേഷി വകുപ്പിന്റേതാണ് തിരുമാനം.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 16 മുതലാണ് രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്കുന്നത്. മാർച്ച് 24 നാണ് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ മുതൽ ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുകയായിരുന്നു.
Story Highlights – center produces new guidelines for online class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here