സച്ചിൻ പൈലറ്റിനെ പിന്തുണച്ച മുതിർന്ന നേതാവിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

പാർട്ടിയിൽ നിന്ന് വിട്ടുമാറി നിൽക്കുന്ന സച്ചിൻ പൈലറ്റിനെ പിന്തുണച്ച മുതിർന്ന നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ ബാലസാഹേബ് തോറാട്ടാണ് നടപടിയെടുത്തത്. സഞ്ജയ് ഝായെ പുറത്താക്കിയത് ചൂണ്ടിക്കാട്ടി ഔദ്യോഗിക പ്രസ്താവന ഇറക്കി.
സച്ചിൻ പൈലറ്റിനെ പിന്തുണച്ച് സഞ്ജയ് ഝാ ട്വീറ്റ് ചെയ്യുകയും എൻഡിടിവിയുടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് എത്തുന്നത്. പാർട്ടി നടപടി തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു സഞ്ജയ് ഝായുടെ പ്രതികരണം. താൻ എന്ത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് പറയണം. നടപടി സ്വീകരിക്കുന്നതിന് മുൻപ് തന്നോട് ഒന്ന് ചോദിക്കാമായിരുന്നുവെന്നും ഝാ പറഞ്ഞു.
പാർട്ടി നേതൃത്വത്തെ വിമർശിച്ച് ലേഖനമെഴുതിയതിന് ഝായെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
Story Highlights – Sanjay Jha, Sachin pilot, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here