Advertisement

സർക്കാർ ബംഗ്ലാവ് ഒഴിയുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടില്ല : പ്രിയങ്കാ ഗാന്ധി

July 15, 2020
Google News 2 minutes Read
didnt seek more time to leave bungalow says priyanka gandhi

സർക്കാർ ബംഗ്ലാവ് ഒഴിയുന്നതിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതായുള്ള വാർത്തകൾ പ്രിയങ്കാ ഗാന്ധി നിഷേധിച്ചു ഓഗസ്റ്റ് ഒന്നിന് താൻ ബംഗ്ലാവ് ഒഴിയുമെന്നും കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതായുള്ള വാർത്തകൾ വ്യാജമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

35 ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ജൂലൈ ഒന്നിന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകിയിരുന്നു. 1997ലാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് സർക്കാർ ബംഗ്ലാവ് അനുവദിച്ചത്. 3.26 ലക്ഷം രൂപ കുടിശിക അടയ്ക്കാനും നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഓൺലൈൻ മുഖേന പ്രിയങ്കാ ഗാന്ധി ഈ തുക അടച്ചിരുന്നു. 30 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്നായിരുന്നു നോട്ടിസിലെ ആവശ്യം. ഇതനുസരിച്ച് ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാവ് ഒഴിയേണ്ടത്.

കഴിഞ്ഞ വർഷം സോണിയാ ഗാന്ധിക്കും കുടുംബത്തിനും നൽകിവന്നിരുന്ന എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൽവലിച്ചിരുന്നു. സുരക്ഷ പിൻവലിച്ചതിനാൽ സർക്കാർ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു വിശദീകരണം.

Story Highlights didnt seek more time to leave bungalow says priyanka gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here