Advertisement

സ്വർണക്കടത്ത്: ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ

July 15, 2020
1 minute Read

സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദ് ഒളിവിൽ പോകില്ല.

ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എൻഐഎ അറിയിച്ചു. യുഎഇ ഏജൻസികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. സ്വർണക്കടത്തിന് ഗൾഫ് താവളമാക്കിയിട്ടുള്ള കൂടുതൽ പേരെ കണ്ടെത്തുമെന്നും ഇവരെ നാട്ടിൽ എത്തിക്കുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Read Also : സ്വർണക്കടത്ത്: ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ

സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് വെളിപ്പെടുത്തി ഫൈസൽ ഫരീദ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇത് എൻഐഎ തിരുത്തി. തങ്ങൾ തേടുന്ന പ്രതി മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിലെ ആൾ തന്നെയാണെന്ന് എൻഐഎ വിശദീകരിച്ചു. ഫൈസൽ ഫരീദിനെ പ്രതിയാക്കി എൻഐഎ, എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തു.

Story Highlights Faizal fareed, Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top