Advertisement

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് രണ്ട് കിലോ സ്വർണം

July 15, 2020
1 minute Read
gold

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഇന്ന് പുലർച്ചെയാണ് കരിപ്പൂരിൽ വീണ്ടും കസ്റ്റംസ് സ്വർണ കള്ളക്കടത്ത് പിടികൂടിയത്. ഷാർജ – കോഴിക്കോട് വിമാനത്തിൽ കടത്തിയ രണ്ട് കിലോ സ്വർണം രണ്ട് പേരിൽ നിന്നാണ് പിടികൂടിയത്. വന്ദേ ഭാരത് വിമാന സർവീസിൽ നിന്നുമാണ് ഇന്നത്തെ സ്വർണ വേട്ട.

Read Also : ശിവശങ്കറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്; വീണ്ടും ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ എൻഐഎ കസ്റ്റംസ് അന്വേഷണം തുടരുമ്പോഴും കേരളത്തിൽ സ്വർണ കള്ളക്കടത്ത് തുടരുന്നതിനെ ഗൗരവത്തിലാണ് കസ്റ്റംസും ഇന്റലിജൻസും നിരീക്ഷിക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം സ്വർണക്കടത്ത് പിടികൂടിയത്. എന്നാൽ ഇപ്പോൾ വന്ദേഭാരത് വിമാന സർവീസും സ്വർണക്കടത്തിന് ഉപയോഗിക്കുകയാണ് എന്നത് ഏറെ ഗൗരവത്തിലാണ് കസ്റ്റംസ് കാണുന്നത്. ഇതിനിടയിൽ തിരുവനന്തപുരം കള്ളക്കടത്ത് കേസ് അനേഷണത്തിന്റ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തെ കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ കടത്തിന്റെ വിശദ വിവരം കസ്റ്റംസ് ഇന്റലിജിൻസ് പരിശോധിക്കും.

Story Highlights gold smuggling, karipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top