പെരുമ്പാവൂരിൽ പെട്രോൾ പമ്പിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

murder attempt in perumbavoor

പെരുമ്പാവൂർ പട്ടാലിൽ പെട്രോൾ പമ്പില്‍ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി പമ്പിൽ പെട്രോള്‍ അടിക്കാനെത്തിയ കാവുംപുറം സ്വദേശി ജ്യോറിസിന്റെ കാലിലൂടെ സ്‌കൂട്ടര്‍ കയറിയിറങ്ങിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തിൽ കലാശിച്ചത്. ആക്രമണം നടത്തിയ പാറപ്പുറം സ്വദേശി സഞ്ചുവിനെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപിച്ചു. പ്രതി കയ്യില്‍ കരുതിയ കത്തി എടുത്ത് ജ്യോറിസിനെ കുത്തുകയായിരുന്നു. ജ്യോറിസിന്റെ വയറിന്റെ ഇടതുഭാഗത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ ഗുരുതരാവസ്ഥയിലാണ്.

Story Highlights murder attempt in perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top