പുതിയ നീക്കങ്ങളുമായി അശോക് ഗെഹ്‌ലോട്ട്; സച്ചിൻ പൈലറ്റിന്റെ തീരുമാനം ഇന്നറിയാം

രാജസ്ഥാനിൽ രാഷ്ട്രീയ നാടകം തുടരുന്നു. ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കങ്ങൾ അശോക് ഗെഹ്‌ലോട്ട് ക്യാമ്പ് ആരംഭിച്ചു. പദവികൾ നഷ്ടപ്പെട്ട സച്ചിൻ പൈലറ്റ് ഇന്ന് തുടർ നീക്കങ്ങൾ പ്രഖ്യാപിക്കും. രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ബിജെപിയുടെ ഉന്നതതല യോഗവും ഇന്ന് ചേരും.

മന്ത്രിമാരുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്നലെ രാത്രിയും തുടർന്ന് നീക്കങ്ങൾ ചർച്ച ചെയ്തു. വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റിനെ പുറത്താക്കിയെങ്കിലും ഭരണം നിലനിർത്തുക കോൺഗ്രസിന് പ്രയാസമാണ്. ഗവർണറെ കണ്ട് 102 എം.എൽ.എ മാരുടെ പിന്തുണയുണ്ടെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചിരുന്നു. ഇത് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും എം.എൽ.എമാർ മറുചേരിയിൽ എത്തിയാൽ സർക്കാർ നിലം പതിക്കും. എന്നാൽ കൂടുതൽ പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് അശോക് ഗെഹ്ലോട്ട്.

Read Also : സച്ചിൻ പൈലറ്റ് കുതിര കച്ചവടത്തിന് ശ്രമിച്ചുവെന്ന് അശോക് ഗെഹ്‌ലോട്ട്; ഗവർണറെ കണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

വിമത തർക്കത്തിൽ ഗെഹ്ലോട്ടിനോടൊപ്പം നിന്ന സച്ചിൻ പക്ഷത്തെ എംഎൽഎമാരെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സാധ്യത. സച്ചിൻ പൈലറ്റിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ പങ്കെടുക്കുന്ന ബിജെപി ഉന്നതതല യോഗം 11 മണിക്ക് ജയ്പ്പൂരിൽ ചേരും. അശോക് ഗെഹ്ലോട്ട് ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി ബിജെപി ഔദ്യോഗികമായി രംഗത്ത് വരും. സച്ചിൻ പൈലറ്റ് ഇന്ന് മാധ്യമങ്ങളെ കാണും എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. കൂടുതൽ എംഎൽഎമാരെ എത്തിച്ചുകൊണ്ട് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കാനാണ് സാധ്യത. അതിനിടെ സംസ്ഥാനത്തെ സച്ചിൻ പൈലറ്റ് അനുകൂലികൾ വിവിധ പദവികൾ രാജിവച്ചു തുടങ്ങി.

Story Highlights Rajastan politics, Ashok gehlot, Sachin pilot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top