കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിന്‍ വടക്കുംചേരി

കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് മുൻ വൈദികൻ. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ റോബിന്‍ വടക്കുംചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിൻ വടക്കുഞ്ചേരി അനുമതി തേടി. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.
Read Also :ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്തതിന് കൂടുതൽ തെളിവുകൾ
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. പെൺകുട്ടി ജന്മം നൽകിയത് റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു.
Story Highlights – Kottiyoor rape case, Robin vadakkumcherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here