Advertisement

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്

July 16, 2020
7 minutes Read
722 covid cases kerala

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 481 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 228 പേർക്ക് അസുഖം ഭേദമായി. കൊവിഡ് അവലോകനയോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രോഗബാധ ഉണ്ടായവരിൽ 157 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 62 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. ഉറവിടം അറിയാത്ത കേസുകൾ 34 ആണ്. 12 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ബിഎസ്എഫ് 5. ഐടിബിപി 3 എന്നിങ്ങനെയാണ് മറ്റുള്ളവർ.

ഇന്ന് രണ്ട് മരണങ്ങൾ ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ് (39), കണ്ണൂർ ജിലയിലെ പുളിയനാമ്പുറം സ്വദേശി മുഹമ്മദ് സ്വലീഹ് (25) എന്നിവരാണ് മരണപ്പെട്ടത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-339
എറണാകുളം- 57
കൊല്ലം- 42
മലപ്പുറം- 42
പത്തനംതിട്ട- 39
കോഴിക്കോട്- 33
തൃശൂർ- 32
ഇടുക്കി- 26
പാലക്കാട്- 25
കണ്ണൂർ- 23
ആലപ്പുഴ- 20
കാസർഗോഡ്- 18
വയനാട്- 13
കോട്ടയം- 13

രോഗം ഭേദമായവരുടെ ജില്ലാ തിരിച്ചക്കുള്ള കണക്ക്:
തിരുവനന്തപുരം-1
കൊല്ലം-17
പത്തനംതിട്ട-18
ആലപ്പുഴ-13
കോട്ടയം-7
ഇടുക്കി-6
എറണാകുളം-7
തൃശൂർ-8
പാലക്കാട്-72
മലപ്പുറം-37
കോഴിക്കോട്-10
വയനാട്-1
കണ്ണൂർ-8
കാസർഗോഡ്-23

24 മണിക്കൂറിനിടെ 16052 സാമ്പിളുകൾ പരിശോധിച്ചു. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ ഉള്ളവർ 5372 പേരാണ്. ഇതുവരെ ആകെ 2,68,128 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 7797 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ, സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 85767 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 81543 സാമ്പിളുകൾ നെഗറ്റീവാണ്.

Story Highlights 722 covid cases kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top