‘മൈ ലോര്‍ഡ്’ വേണ്ട ‘സര്‍’ മതി; കൊല്‍ക്കത്ത ഹൈക്കോടതി

Calcutta HC

കോടതിയില്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നീ വാക്കുകള്‍ ഉപയോഗിക്കേണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ്. പകരം സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും ഹൈക്കോര്‍ട്ട് രജിസ്ട്രാര്‍ ജനറല്‍ അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ജില്ലാ കോടതി ജഡ്ജിമാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റീസ് എടുത്ത തീരുമാനം എന്ന നിലയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പഴയ ബ്രിട്ടീഷ് രാജ് കാലഘട്ടം മുതല്‍ തുടര്‍ന്നുവരുന്ന രീതിക്കാണ് ഇതോടെ അവസാനമാകുന്നത്. കോടതികളിലെ ഇത്തരം കീഴ്‌വഴക്കങ്ങള്‍ തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ നിലവിലുണ്ട്.

Story Highlights Call me ‘sir’, not ‘my lord’: Chief Justice of Calcutta HC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top