Advertisement

‘കെട്ടിയിട്ട് തല്ലും’; ഇടുക്കിയിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്ക് സിപിഐ നേതാവിന്റെ ഭീഷണി; വീഡിയോ

July 16, 2020
Google News 2 minutes Read

ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സിപിഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നാണ് സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് ഭീഷണി മുഴക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.

Read Also :കൂടത്തായി കേസിലെ വിചാരണ അട്ടിമറിക്കാൻ ഗൂഢനീക്കം; പിന്നിൽ സർക്കാർ പ്ലീഡർമാരും അഭിഭാഷകരും

കഴിഞ്ഞ ദിവസമാണ് സംഭവം. മാങ്കുളത്ത് വനം ഡിവിഷൻ സർവേയ്ക്ക് ഉദ്യോഗസ്ഥരെത്തിയപ്പോഴായിരുന്നു സിപിഐ നേതാവ് തട്ടിക്കയറിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടാകുമെന്നും പ്രവീൺ ജോസ് പറയുന്നുണ്ട്. ഉദ്യോഗസ്ഥർ വീഡിയോ പകർത്തിയപ്പോൾ ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു. റേഞ്ച് ഓഫീസറെ അസഭ്യം പറഞ്ഞതിന് മുൻപ് കേസെടുത്തിട്ടുണ്ടെന്നും അത് കൂടാതെ മറ്റ് അഞ്ച് കേസുകളും തനിക്കെതിരെ ഉണ്ടെന്നും ഇയാൾ വിളിച്ചു പറയുന്നത് വീഡിയോയിലുണ്ട്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.

Story Highlights Cpi local secretary, threatening, Range officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here