എറണാകുളത്ത് സമ്പർക്കവ്യാപന തോത് അനുസരിച്ച് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും

എറണാകുളത്ത് കൊവിഡ് സമ്പർക്കവ്യാപന തോത് അനുസരിച്ച് പ്രദേശങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി. പിസിആർ ടെസ്റ്റുകളും ആന്റിജൻ പരിശോധനയുടെ എണ്ണവും ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് അടിസ്ഥാനത്തിൽ വർധിപ്പിച്ചു വരുകയാണ്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ കൂടുതൽ ശക്തമായി ഏറ്റെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. കീം പരീക്ഷകൾ നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള സുരക്ഷ വിന്യാസം ഒരുക്കിയെങ്കിലും പലയിടത്തും ആൾക്കൂട്ടത്തെ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്.
ജില്ലയിൽ കൊവിഡ് സാഹചര്യം രൂക്ഷമാകുകയാണ്. സമ്പർക്കത്തിലൂടെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 306 ആയി. ചെല്ലാനം, ആലുവ പ്രദേശങ്ങളിൽ സൂപ്പർ സ്പ്രെഡിന് സമാനമായ സാഹചര്യമെന്നാണ് വിലയിരുത്തൽ. ചെല്ലാനത്ത് മാത്രം 122 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
Read Also : എറണാകുളത്ത് സമ്പർക്കവ്യാപന തോത് അനുസരിച്ച് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും
എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സമ്പർക്ക രോഗ ബാധിതരുടെ എണ്ണം വർധിച്ചു വരുകയാണ്. 5 ദിവസത്തിനിടെ 192 പേർക്കാണ് ജില്ലയിൽ സമ്പർക്കം മൂലം രോഗം ബാധിച്ചത്. തീരദേശ മേഖലയായ ചെല്ലാനത്ത് ദിനം പ്രതി സമ്പർക്ക വ്യാപനത്തിന്റെ തോത് കൂടുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 39 പേർക്കാണ് ഇന്നലെ മാത്രം ഇവിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സൂപ്പർ സ്പ്രെഡ് ഭീഷണി നിലനിൽക്കുന്ന ചെല്ലാനം, ആലുവ, കീഴ്മാട് പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ്.
Story Highlights – ernakulam, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here