Advertisement

സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍; നാളെ മുതൽ പ്രവർത്തനമാരംഭിക്കും

July 16, 2020
2 minutes Read
first line treatment centre

സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാളെ മുതൽ പ്രവർത്തനമാരംഭിക്കും.1305 രോഗബാധിതർക്കായുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിലാണ് വിപുലമായ സൗകര്യം ഒരുക്കിയിട്ടുള്ളത്.

Read Also : മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്

കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകരാൻ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുകയാണ്. ഗുരുതരാവസ്ഥയിലല്ലാത്ത മലപ്പുറം ജില്ലയിലെ കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. 15 ഡോക്ടര്‍മാര്‍, 50 നഴ്‌സുമാര്‍, 50 ട്രോമ കെയർ വളണ്ടിയര്‍മാര്‍, 4 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ
സേവനം എപ്പോഴും ലഭ്യമായിരിക്കും. ചികിൽസയിലുള്ളവർക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. ഭക്ഷണച്ചുമതല ഹോസ്റ്റൽ ജീവനക്കാർക്കാണ്.

ക്യാംപസിൻ്റെ മുഖ്യ കവാടം വഴി ആരെയും ട്രീറ്റ്മെൻ്റ് സെൻ്ററിൽ പ്രവേശിപ്പിക്കില്ല. ഒലിപ്രം റോഡ് വഴി ലേഡീസ് ഹോസ്റ്റലിൻ്റെ പിൻവശത്തു കൂടിയാണ് പ്രവേശനം. കയർ ബോർഡിൽ നിന്ന് ഹോസ്റ്റലിലേക്ക് 1200 ബെഡുകളും തലയണയും പുതുതായി എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചികിൽസാസൗകര്യമുള്ള ആശുപത്രികളില്‍ സ്ഥലമില്ലാതാകുകയും ചെയ്തതോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത്.

Read Also : പത്തനംതിട്ടയിൽ ഇന്ന് 39 പേർക്ക് കൊവിഡ്; 19 പേർക്ക് സമ്പർക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.

Story Highlights The largest covid First Line Treatment Center in the state at Calicut University

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top