Advertisement

കൊവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല്‍പതുകാരന്‍ പിടിയില്‍

July 16, 2020
1 minute Read
rape minor

കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബര്‍ഹ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച പെണ്‍കുട്ടിയെയാണ് സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിച്ചത്. പാട്‌ന മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.

ജൂലൈ എട്ടിന് വൈകുന്നേരമാണ് പീഡനം നടന്നത്. എന്നാല്‍ സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ അംഗത്തോടാണ് ഇക്കാര്യം കുട്ടി അറിയിച്ചത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാര്‍ഹ് റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്ക് കാണപ്പെട്ട പെണ്‍കുട്ടിയെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ അതോറിറ്റി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ നാല്‍പതുകാരനായ മഹേഷ് കുമാറിനെ പിടികൂടിയതായി പിര്‍ബഹോര്‍ എസ്എച്ച്ഒ റിസ്വാന്‍ അഹമ്മദ് ഖാന്‍ അറിയിച്ചു. ധനാപൂര്‍ സ്വദേശിയായ മഹേഷ് കുമാര്‍ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് ഇയാളെ ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിയമിച്ചത്.

Story Highlights Minor raped in Covid ward, guard arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top